|    May 1 Mon, 2017 12:15 am
FLASH NEWS

മുസ്‌ലിം സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമം തടയണം: പോപുലര്‍ ഫ്രണ്ട്

Published : 11th July 2016 | Posted By: SMR

popular-front

കോഴിക്കോട്: ഐഎസ് ബന്ധമാരോപിച്ച് മുസ്‌ലിം സ്ഥാപനങ്ങളെയും വ്യക്തികളെയും തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമം എന്തു വിലകൊടുത്തും തടയാന്‍ മുസ്‌ലിം സമൂഹവും ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവള്ളൂരില്‍ ആതുരശുശ്രൂഷാലയത്തില്‍ ആര്‍എസ്എസ്സുകാര്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തുകയും സ്ഥാപനം അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് നിഗൂഢ അജണ്ടയുടെ ഭാഗമായാണ്. രണ്ടു വര്‍ഷം മുമ്പ് അവിടെ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അക്രമങ്ങള്‍. ആ സ്ഥാപനത്തിന്റെ വടകരയിലുള്ള ബ്രാഞ്ചിലും സമാന അക്രമങ്ങള്‍ അരങ്ങേറി. ഇത്തരം സംഭവങ്ങള്‍ അധികാരികളും പോലിസും ഗൗരവത്തിലെടുത്ത് നിഷ്പക്ഷമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് എ പി അബ്ദുന്നാസര്‍, സെക്രട്ടറിമാരായ പി നിസാര്‍ അഹമ്മദ്, കബീര്‍ സിറ്റി, വടകര ഡിവിഷന്‍ പ്രസിഡന്റ് സജീര്‍ വള്ളിക്കാട്, ഇബ്രാഹീം തലാഴി സംസാരിച്ചു.

വടകരയില്‍ നടന്നതെന്ത് : ഇവിടെ വായിക്കാം

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day