|    Mar 26 Sun, 2017 11:19 am
FLASH NEWS

മുസ്‌ലിം സ്ഥാപനങ്ങള്‍ കൈയേറാനുള്ള ആര്‍എസ്എസ് നീക്കം: മഞ്ചേരിയില്‍ പ്രതിഷേധം

Published : 19th August 2016 | Posted By: Navas Ali kn

4
മുസ്‌ലിം സ്ഥാപനങ്ങള്‍ കൈയേറാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരേ മഞ്ചേരിയില്‍ മുസ്‌ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സ്ഥാപനങ്ങള്‍ കൈയേറാനുള്ള ആര്‍എസ്എസ് നീക്കം എന്തു വില കൊടുത്തും തടയുമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. മഞ്ചേരി സത്യസരണിയിലേക്ക് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മുസ്‌ലിം ഐക്യവേദിയുടെ പ്രതിഷേധം. ഉത്തരേന്ത്യന്‍ അജണ്ടകളുമായി മഞ്ചേരിയില്‍ സംഘര്‍ഷമുണ്ടാക്കി പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം വിലപ്പോവില്ല. സത്യസരണിയിലേക്കുള്ള മാര്‍ച്ച് നിരോധിക്കണമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

(Visited 7,545 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക