|    Mar 26 Sun, 2017 10:37 pm
FLASH NEWS

മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് എതിരായുള്ള നീക്കത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രകടനം

Published : 12th October 2016 | Posted By: Abbasali tf

തൃശൂര്‍: മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പണ്ഡിതന്‍മാര്‍ക്കും എതിരായ സര്‍ക്കാരിന്റേയും പോലിസിന്റേയും വിവേചനപരമായ നീക്കത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കും ആര്‍എസ്എസ് നേതാക്കള്‍ക്കും എതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ സലഫി പണ്ഡിതനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ കുറ്റപ്പെടുത്തി. മുസ്‌ലിംകളേ യും ദലിതുകളേയും മാത്രം തിരഞ്ഞുപിടിച്ച് യുഎപിഎ ചുമത്തുന്നത് ആശങ്കാജനകമാണ്. യുഎപിഎ കരിനിയമാണെ ന്നും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെടുന്ന സിപിഎം നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. മുസ്്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കെതിരേ പോലും കേസെടുത്തിരിക്കുകയാണ്. ഒരു വിഭാഗത്തിനെതിരേ വിവേചനപരമായി നടപടിയെടുക്കുന്ന സര്‍ക്കാര്‍ ബിജെപിക്ക് വളരാനുള്ള മണ്ണൊരുക്കുകയാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത പോപുലര്‍ഫ്രണ്ട് നേതാക്കള്‍ കുറ്റപ്പെടുത്തി. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ വാടാനപ്പള്ളി ഏരിയയുടെ  നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ഡിവിഷന്‍ പ്രസിഡന്റ് ഫൈസല്‍, യൂനിറ്റ് പ്രസിഡന്റുമാരായ ഷെമീര്‍, ഷെജീര്‍, മിറാദ്, ഷെഹിന്‍ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക