|    Mar 25 Sat, 2017 5:05 pm
FLASH NEWS

മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ സംഘപരിവാര അക്രമം ചെറുക്കും: പോപുലര്‍ ഫ്രണ്ട്

Published : 14th July 2016 | Posted By: SMR

കോഴിക്കോട്: മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ സംഘപരിവാര സംഘടനകളുടെ ആക്രമണങ്ങള്‍ ചെറുക്കുമെന്ന് പോപുലര്‍ ഫ്രണ്ട്. മുസ്‌ലിംവിരുദ്ധ വികാരം ഉദ്ദീപിപ്പിച്ചും രാജ്യസ്‌നേഹ പോലിസ്’ചമഞ്ഞും മുസ്‌ലിം സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമഴിച്ചുവിടാനുള്ള സംഘപരിവാര നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും കഴിയുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് ആര്‍എസ്എസ് സംഘടനകള്‍ ഭീഷണിമുഴക്കുകയാണ്. സംഘഭീകരതയ്‌ക്കെതിരായ ജനകീയ പ്രതിരോധത്തിന് പോപുലര്‍ ഫ്രണ്ട് മുന്‍നിരയില്‍ തന്നെയുണ്ടാവും.
മുസ്‌ലിംവിരുദ്ധ വികാരം പടര്‍ത്തി സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണത്തിന് ആക്കം കൂട്ടാനുള്ള സംഘപരിവാര നീക്കങ്ങളെകുറിച്ച് പൊതുസമൂഹം ജാഗ്രതപാലിക്കണം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ഇക്കാര്യത്തില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ശരിയായ ദിശയിലുള്ളതാണ്.
ഡോ. സാക്കിര്‍ നായിക്കിനെ വേട്ടയാടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെകുറിച്ചുള്ള വാര്‍ത്തകള്‍ക്കു തൊട്ടു പിന്നാലെയാണ് ഏതാനും മലയാളി ദമ്പതികളെയും യുവാക്കളെയും കാണാതായതെന്നും അവര്‍ ഐഎസുമായി ബന്ധപ്പെട്ടെന്നും മറ്റുമുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ ചൂടുപിടിച്ചത്.
കേരള പോലിസും ഹൈക്കോടതിയും തള്ളിക്കളഞ്ഞതാണ് ലൗ ജിഹാദ്. വടകരയിലെ ആതുരാലയത്തിനും അനുബന്ധസ്ഥാപനത്തിനും നേരെ ആര്‍എസ്എസ്-ബിജെപി ആക്രമം നടന്നപ്പോള്‍ പോലിസ് കാഴ്ചക്കാരായിരുന്നു. ഒട്ടേറെ ദുരൂഹതകള്‍ ചൂഴ്ന്നുനില്‍ക്കുന്നതും മാനവികതയ്ക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്നതുമായ സംഘമാണ് ഐഎസ്. അത്തരം ഒരു സംഘടനയിലേക്ക് മുസ്‌ലിം യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് ആശങ്കാജനകമാണ്. ഇവരുടെ തിരോധാനവും ഇപ്പോള്‍ എവിടെ ഉണ്ടെന്നതും വസ്തുത അന്വേഷിച്ച് ജനങ്ങളുടെ ആശങ്കയകറ്റേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
രാജ്യത്തു നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്കുള്ളില്‍ ജനാധിപത്യത്തിന്റെ വിശാല സാധ്യതകള്‍ ഉപയോഗപ്പെടുത്തി മുന്നേറുകയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു കരണീയം. യാതൊരു ബാഹ്യബന്ധങ്ങളും സഹായങ്ങളും കൂടാതെ, ഇതര പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുമായി ചേ ര്‍ന്ന് ശാക്തീകരണപാതയില്‍ സ്വയം മുന്നേറാന്‍ മുസ്‌ലിംകള്‍ക്കു കഴിയുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തി ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാനസമിതി അംഗം പി നൂറുല്‍ അമീന്‍ പങ്കെടുത്തു.

(Visited 548 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക