|    May 25 Thu, 2017 4:14 pm
FLASH NEWS

മുസ്‌ലിം സ്ത്രീകള്‍ക്ക് മര്‍ദ്ദനം: എന്‍ഡബ്ല്യുഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തി

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: പശുവിറച്ചി കൈവശംവച്ചെന്നാരോപിച്ച് മധ്യപ്രദേശിലെ റെയില്‍വേ സ്റ്റേഷനില്‍ മുസ്‌ലിം സ്ത്രീകളെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നാഷനല്‍ വുമന്‍സ് ഫ്രണ്ട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. കന്നുകാലികളുടെ വിലയെങ്കിലും മനുഷ്യജീവന് നല്‍കണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എന്‍ഡബ്ല്യുഎഫിന്റെ പ്രതിഷേധം.
തിരുവനന്തപുരം മ്യൂസിയത്തിന് മുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവന് സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ നസീമ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പശുവിറച്ചി കൈവശംവച്ചെന്നാരോപിച്ച് മുസ്‌ലിം സ്ത്രീകളെ ക്രൂരമര്‍ദനത്തിനിരയാക്കിയ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
എല്ലാ മതസ്ഥര്‍ക്കും അവരവരുടെ ആചാരങ്ങളുണ്ട്. എന്നാല്‍, ഒരു മതത്തിന്റെ ആചാരങ്ങള്‍ ലോകത്ത് മുഴുവന്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭരണഘടന താറുമാറാവാനും സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യം പോവാനും ഇടയാക്കും.
കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി എന്‍ഡബ്ല്യുഎഫ് രംഗത്തിറങ്ങും. ഈ വിഷയത്തില്‍ കേരള ഗവര്‍ണര്‍ക്ക് വരുംദിവസം നിവേദനം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാജിദ, സെക്രട്ടറി ഹസീന, ഫാത്തിമ, സുമയ്യ, റജീന എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day