|    Jan 24 Tue, 2017 6:36 am

മുസ്‌ലിം സ്ത്രീകളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ വിമെന്‍ ഇന്ത്യ മൂവ്‌മെന്റ് പരാതി നല്‍കി

Published : 1st August 2016 | Posted By: mi.ptk

1

മധ്യപ്രദേശ്: പശു ഇറച്ചി കൈവശം വെച്ചുഎന്നാരോപിച്ച് മധ്യപ്രദേശിലെ റയില്‍വേസ്‌റ്റേഷനില്‍ രണ്ട് മുസ്‌ലിം സ്ത്രീകളെ പോലീസുകാര്‍ നോക്കിനില്‍ക്കെ തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പോലിസ് സൂപ്രണ്ടിന് പരാതി നല്‍കി.

3

ഇതേത്തുടര്‍ന്ന് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിമന്‍ ഇന്ത്യ നേതാക്കള്‍ മാന്‍ഡ്‌സൗറിലെത്തി മര്‍ദ്ദനമേറ്റ സ്ത്രീകളെ സന്ദര്‍ശിക്കുകയും ഗോരക്ഷക് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസില്‍ പരാതിപ്പെടുകയുമായിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഫറൂഖി രൂക്ഷമായി വിമര്‍ശിച്ചു. മര്‍ദ്ദനത്തിനിരയായവര്‍ക്ക് നീതി ലഭ്യമാക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഗോ രക്ഷയുടെ പേരില്‍ നിഷ്‌കളങ്കാരായ മനുഷ്യര്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങികൊടുക്കുമെന്നും യാസ്മിന്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ക്കാവശ്യമായ നിയമസഹായം ചെയ്തു നല്‍കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. സാജിദ് സിദ്ദിഖിയും വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 483 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക