|    Mar 23 Thu, 2017 7:54 pm
FLASH NEWS

മുസ്‌ലിം സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം: ജമാഅത്തെ ഇസ്‌ലാമി

Published : 13th October 2016 | Posted By: SMR

കോഴിക്കോട്: ഭീകരവാദവേട്ടയുടെ പേരില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം കേന്ദ്ര – കേരള സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. കനകമലയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ കാര്യത്തില്‍ സമഗ്രാന്വേഷണം നടത്തുന്നതിനുമുമ്പ് യുഎപിഎ ചുമത്തിയത് ദുരുദ്ദേശ്യപരമാണ്. ഭീകരവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളില്‍ പലരും വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളെന്ന് വിധിയെഴുതി പുറത്ത് വന്നിട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ കേരളത്തില്‍ തന്നെ ഉണ്ടായിരിക്കെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട വിഷയത്തില്‍ മുന്‍വിധിയോടെ
കേസുകള്‍ കൈകാര്യം ചെയ്യുന്നത് നീതി നിഷേധിക്കപ്പെടാന്‍ കാരണമാവും. പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ നടക്കുന്ന പ്രചാരണങ്ങളും ഇസ്‌ലാം ഭീതി ശക്തിപ്പെടുത്തുന്നതാണ്. കേരളത്തില്‍ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തിയ തൊഗാഡിയയുടെ കേസ് പിന്‍വലിക്കുകയും ശംസുദ്ദീന്‍ പാലത്തിനെതിരേ യുഎപിഎ ചുമത്തുകയും ചെയ്തത് വിവേചനപരമാണ്. കുറ്റം ചെയ്തവരെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കി സുതാര്യമായ രീതിയില്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ഒരു മുസ്‌ലിം സംഘടനകളും അംഗീകരിക്കുന്നില്ലെന്നിരിക്കേ സംശയത്തിന്റെ പുകമറകള്‍ സൃഷ്ടിക്കാനുള്ള ഭരണസംവിധാനങ്ങളും മീഡിയകളും ഒഴിവാക്കേണ്ടതാണ്.
കരിനിയമങ്ങളുടെ പ്രയോഗവും ഭീകരവാദ ആരോപണ പ്രത്യാരോപണങ്ങളും സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക