|    Oct 15 Mon, 2018 8:20 pm
FLASH NEWS

മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ പ്രശ്‌നമായി കാണണം: മന്ത്രി

Published : 28th September 2017 | Posted By: fsq

 

അമ്പലപ്പുഴ: ഇന്ത്യന്‍ മുസ്്‌ലിംകള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ പ്രശ്‌നമായി കാണണമെന്ന് മന്ത്രി ജി സുധാകരന്‍. ഇതു പരിഹരിക്കേണ്ട ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാ അത്ത് അസോസിയേഷന്‍ വളഞ്ഞവഴി ജങ്ഷനില്‍ സംഘടിപ്പിച്ച മതേതര ഇന്ത്യയിലെ മുസ്‌ലിം പ്രതിസന്ധികള്‍ എന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറിയൊരു ന്യൂനപക്ഷം വിചാരിച്ചാല്‍ ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനാവില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പാരമ്പര്യത്തെ തകര്‍ക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയുകയില്ല. റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേ ര്‍ത്തു. യോഗത്തില്‍ ഓണം പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.  ജമാ അത്ത് അസോസിയേഷന്‍ പ്രസിഡ ന്റ് സിഎ സലിം അധ്യക്ഷത വഹിച്ചു. എ മുഹമ്മദ് കൊച്ചുകളം, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലിം എ മാക്കയില്‍, നീര്‍ക്കുന്നം മസ്ജിദ് ഇജാബ ചീഫ് ഇമാം ഹദിയത്തുല്ല തങ്ങള്‍ അല്‍ ഹൈദ്രോസി, ഇബ്രാഹിം കുട്ടി വിളക്കേഴം, നവാസ് പൊഴിക്കര, റ്റിഎ താഹ, യൂസഫ്, എച്ച് ഗഫൂര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ എസ് സുനീര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss