|    Apr 30 Sun, 2017 12:49 am
FLASH NEWS

മുസ്‌ലിം സംഘടനകളുടെ യോഗത്തിലേക്ക് ലീഗ് ക്ഷണിച്ചിട്ടില്ല: കാന്തപുരം

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: ഏക സിവില്‍ കോഡ് സംബന്ധിച്ച് കോഴിക്കോട്ട് മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. എറണാകുളത്ത് ഇന്ന് നടക്കുന്ന ശരീഅത്ത് സേളനത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യോഗം നടക്കുന്ന സമയം താന്‍ ജോര്‍ദാനിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മുമ്പ് നടന്ന യോഗങ്ങള്‍ അറിയിക്കാറുണ്ടായിരുന്നു. ഇനിയുള്ള പരിപാടികളിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. എറണാകുളത്ത് ഇന്ന് സംഘടിപ്പിക്കുന്ന ശരീഅത്ത് സേളനത്തിലേക്ക് ഇ കെ വിഭാഗം ഉള്‍പ്പെടെ മത സംഘടനകളെ ക്ഷണിച്ചിട്ടുണ്ട്. ഇ കെ വിഭാഗം അനുകൂലമായാണ് പ്രതികരിച്ചത്. രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ചിട്ടില്ല. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്ക പ്രധാനമന്ത്രിയെ കണ്ട് നേരിട്ട് ബോധ്യപ്പെടുത്തും. നേരത്തേ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച വേളിയില്‍ നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തരുതെന്നും ചരിത്രത്തില്‍ തിരുത്തലുകള്‍ ഉണ്ടാവരുതെന്നും അഭ്യര്‍ഥിച്ചിരുന്നതായി കാന്തപുരം പറഞ്ഞു.
ചന്ദ്രിക ദിനപത്രത്തില്‍ കെ പി എ മജീദ് എഴുതിയ ലേഖനത്തില്‍ കാന്തപുരത്തെയും സംഘപരിവാരത്തെയും കൂിചേര്‍ത്തതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്നിട്ടും തങ്ങള്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വാര്‍ത്താസേളനത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് സെക്രറി എന്‍ അലി അബ്ദുല്ല, കേരള മുസ്്‌ലിം ജമാഅത്ത് സിബി അംഗം ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എസ്‌വൈഎസ് സെക്രി എസ് ശറഫുദ്ദീന്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day