|    Jan 19 Thu, 2017 5:49 am
FLASH NEWS

മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് പിന്തുണയുമായി ഐഎന്‍എല്‍

Published : 15th October 2016 | Posted By: SMR

കോഴിക്കോട്: ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന് അഭിപ്രായം ആരാഞ്ഞ കേന്ദ്ര നിയമകമ്മീഷനുമായി ബന്ധപ്പെട്ട നടപടികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനെ പിന്തുണയ്ക്കുമെന്ന് ഐഎന്‍എല്‍ അഖിലേന്ത്യാ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാനും ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും അറിയിച്ചു. മുസ്‌ലിം വ്യക്തിനിയമത്തില്‍ പ്രത്യേകമായി ഇടപെടാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ ഹിന്ദുത്വ മതരാഷ്ട്രം ലക്ഷ്യമിട്ടാണ്.  മുസ്‌ലിം സംഘടനകളേയും സ്ഥാപനങ്ങളേയും വ്യക്തികളേയും ലക്ഷ്യമാക്കി സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ തിരിച്ചറിയണം. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ കൂടുതല്‍ വസിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യമാക്കി ദേശീയ അന്വേഷണ ഏജന്‍സിയും പോലിസും നടത്തുന്ന തെറ്റായ നടപടികള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക