|    Jan 18 Wed, 2017 5:13 am
FLASH NEWS

മുസ്‌ലിം വ്യക്തിനിയമം സംരക്ഷിക്കാന്‍ സ്ത്രീകള്‍ രംഗത്തിറങ്ങും: ഡോ. അസ്മ സഹ്‌റ

Published : 17th July 2016 | Posted By: SMR

 

കോഴിക്കോട്: മുസ്‌ലിം വ്യക്തിനിയമം സംരക്ഷിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ രംഗത്തിറങ്ങുമെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ ഡോ. അസ്മ സഹ്‌റ. രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനു ള്ള നീക്കം മുസ്‌ലിം വ്യക്തിനിയമത്തിന് എതിരാണ്. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായി സര്‍ക്കാരും ജുഡീഷ്യറിയും മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്ന നീക്കങ്ങളെ 10 കോടി വരുന്ന മുസ്‌ലിം സ്ത്രീകള്‍ പ്രതിരോധിക്കുമെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തി
ല്‍ അവര്‍ പറഞ്ഞു.
വൈവാഹികബന്ധം വേര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഇസ്‌ലാം തീരെ അനിഷ്ടകരമായാണെങ്കിലും അംഗീകരിച്ച നിയമമാണ് ത്വലാഖ്. എല്ലാ മതങ്ങളിലും സമൂഹങ്ങളിലും വൈവാഹികബന്ധം വേര്‍പ്പെടുത്തുന്നതിന് വ്യത്യസ്തമായ നിയമങ്ങ ള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാ ല്‍, പലപ്പോഴും ത്വലാഖിനെ മാധ്യമങ്ങളും മറ്റും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ സമുദായങ്ങളിലെയും സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഏറക്കുറേ സമാനമാണ്. മുത്ത്വലാഖ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചുണ്ടാക്കിയ വിഷയമാണ്. ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച സച്ചാര്‍ കമ്മിറ്റിപോലും മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നമായി മുത്ത്വലാഖ് ഉയര്‍ത്തിക്കാട്ടിയിട്ടില്ല. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിം വ്യക്തിനിയമമാണ് സുരക്ഷിതമായിട്ടുള്ളത്. അവര്‍ അതില്‍ സംതൃപ്തരുമാണ്. ഇസ്‌ലാമില്‍ വിവാഹമെന്നത് ഇരുകൂട്ടരും തമ്മിലുള്ള ഒരു കരാറാണ്.മുസ്‌ലിം സ്ത്രീകള്‍ ലിംഗവിവേചനം അനുഭവിക്കുന്നില്ല. പെണ്‍ഭ്രൂണഹത്യ, പെ ണ്‍ശിശുഹത്യ, ആഡംബരവിവാഹം, സ്ത്രീധനം, വിദ്യാഭ്യാസത്തിന്റെ അഭാവം തുടങ്ങിയവയാണ് സ്ത്രീകളുടെ പ്രധാന പ്രശ്‌നങ്ങള്‍.
സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം മുസ്‌ലിം സമൂഹത്തില്‍ ബഹുഭാര്യത്വം 3.5 ശതമാനവും ഹിന്ദുസമൂഹത്തില്‍ 6.8 ശതമാനവുമാണ്. ഭാര്യമാര്‍ക്കിടയില്‍ തുല്യനീതിയും സമത്വവും പാലിക്കാനാവുമെങ്കില്‍ മാത്രം ഇസ്‌ലാം അനുവദിക്കുന്ന ഒന്നാണ് ബഹുഭാര്യത്വം. എന്നിട്ടും ബഹുഭാര്യത്വവും വിവാഹമോചനവും ചൂണ്ടിക്കാട്ടി ഏക സിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള നീക്കമാണു നടക്കുന്നത്.
മുസ്‌ലിം സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും സംതൃപ്തിയും നല്‍കുന്ന സിവില്‍ നിയമങ്ങളെ കൈയേറലാവും ഏക സിവില്‍കോഡെന്നും ഇത് നടപ്പാക്കുന്നത് ഇന്ത്യയെപ്പോലുള്ള നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന രാജ്യത്തെ സമൂഹങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനു കാരണമാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 297 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക