|    May 29 Mon, 2017 2:17 am
FLASH NEWS

മുസ്‌ലിം വേട്ട: ന്യൂനപക്ഷ കമ്മീഷന് ആശങ്ക

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് ആശങ്ക. കമ്മീഷന്‍ അധ്യക്ഷന്‍ നസീം അഹ്മദ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് ഇതുസംബന്ധിച്ച് കത്തയച്ചു. അക്രമികളില്‍നിന്ന് മുസ്‌ലിം സമൂഹത്തിന് സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
ദമ്പതികളെ കൊലപ്പെടുത്തുകയും രണ്ടു മുസ്‌ലിം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുകയും ചെയ്ത മേവത്ത് കമ്മീഷന്റെ രണ്ടംഗസംഘം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അടുത്തിടെ പശ്ചിമ ഡല്‍ഹിയില്‍ നടന്ന ആക്രമണം മുസ്‌ലിംകളില്‍ അരക്ഷിതബോധം സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. പരമ്പരാഗതമായി സമാധാനത്തോടെയും സൗഹൃദത്തോടെയും കഴിഞ്ഞിരുന്ന സമൂഹത്തില്‍ ചില ശക്തികള്‍ പകവളര്‍ത്തുകയും മുസ്‌ലിംകളില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടികളെടുക്കാന്‍ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ തയ്യാറാവണം. എന്തു വിലകൊടുത്തും രാജ്യത്തിന്റെ മതനിരപേക്ഷസ്വഭാവം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ അധികാരത്തില്‍പ്പെട്ടതാണെങ്കിലും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day