|    Oct 24 Tue, 2017 1:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസ്‌ലിം വിവാഹ നിയമം പരിഷ്‌കരിക്കണം: നിയമമന്ത്രി

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുത്വലാഖിനും ബഹുഭാര്യാത്വത്തിനുമെതിരേയുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  നിലവിലുള്ള മുസ്‌ലിം വിവാഹ നിയമം സ്ത്രീ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. മതേതര രാജ്യമായ ഇന്ത്യയില്‍ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളെ അരക്ഷിതരായും അവരുടെ അന്തസ്സിനെ കളങ്കപ്പെടുത്തിയും ജീവിക്കാന്‍ അനുവദിക്കണമോ എന്നതാണ് പരിഗണിക്കേണ്ട വിഷയം. മതേതര രാഷ്ട്രത്തിന് അത് യോജിക്കുകയില്ല. അദ്ദേഹം അഭിപ്രായപ്പെട്ടു.മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. എന്നാല്‍, ദോഷകരവും അപ്രസക്തവുമായ ആചാരത്തെ വിശ്വാസത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കില്ല. ബംഗ്ലാദേശ്, അഫ്ഗാന്‍, മൊറോക്കൊ, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയ ഡസനിലധികം ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ വിവാഹനിയമം പരിഷ്‌കരിച്ചത് ശരീഅത്തിനെതിരാണെന്ന് ആരും പറഞ്ഞിട്ടില്ല.
ഇന്ത്യ ഒരു മതേതര രാഷ്ട്രമായതുകൊണ്ടാണ് ബിജെപി ഒറ്റക്കെട്ടായി വിഷയത്തില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കുന്ന അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും മുസ്‌ലിം മതപണ്ഡിതന്‍മാരും തങ്ങളുടെ നിലപാട് പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക