|    Oct 18 Wed, 2017 7:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുസ്‌ലിം വിരുദ്ധ പരാമര്‍ശം : മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: മുസ്‌ലിംവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് ജൂലൈ 29നായിരുന്നു അറസ്റ്റ്. സംസ്ഥാനത്ത് പോലിസ് മേധാവിയായി വിരമിച്ച ഒരാള്‍ ആദ്യമായാണ് അറസ്റ്റ് വരിക്കുന്നത്. പോലിസ് ട്രെയിനിങ് കോളജിലുള്ള സൈബര്‍ പോലിസിന് മുമ്പാകെ ഹാജരായ സെന്‍കുമാറില്‍ നിന്ന് മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ അന്നുതന്നെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. രണ്ടു പേരുടെ ജാമ്യത്തിലും  50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന പോലിസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ചശേഷം സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ആര്‍എസ്എസിനെയും ഐഎസിനെയും ഒന്നായിക്കാണാനാവില്ലെന്നും 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്‌ലിം വിഭാഗക്കാരാണെന്നുമുള്ള പരാമര്‍ശം വിവാദമായി. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ എട്ടു പരാതികള്‍ പോലിസിന് ലഭിച്ചിരുന്നു.  അതേസമയം, സെന്‍കുമാറിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസിലെ ഫോറന്‍സിക് റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിക്കാഡ് ചെയ്ത ഫോണില്‍നിന്നു സംഭാഷണം വീണ്ടെടുക്കാനായിട്ടില്ലെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഫോണില്‍ നിന്നു കംപ്യൂട്ടറിലേക്ക് പകര്‍ത്തിയശേഷം സിഡിയിലേക്ക് മാറ്റിയപ്പോള്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്നു സംശയമുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. റിപോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണസംഘം അടുത്തദിവസം കോടതിയില്‍നിന്നു ശേഖരിക്കും. ആക്രമിക്കപ്പെട്ട യുവനടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണത്തില്‍ സെന്‍കുമാറിന് പോലിസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക