|    Aug 21 Mon, 2017 9:31 pm
FLASH NEWS
Home   >  Kerala   >  

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെ അറസ്റ്റ്‌ചെയ്ത് വിട്ടയച്ചു

Published : 6th August 2017 | Posted By: mi.ptk

തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡിജിപി അറസ്റ്റിലാകുന്നത്. സമകാലികം മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
കേരളത്തില്‍ മുസ്‌ലിം ജനനസംഖ്യ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും നൂറുകുട്ടികള്‍ ജനിക്കുമ്പോള്‍ 42 എണ്ണവും ഈ സമുദായത്തില്‍ നിന്നുള്ള കുട്ടികളാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു, തുടങ്ങിയ വിവാദപരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്നു പറയാന്‍ കഴിയില്ലെന്നും വാരികയിലെ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 153(എ) പ്രകാരമാണ് സെന്‍കുമാറിനെതിരേ കെസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക