|    Dec 17 Sun, 2017 1:38 pm
FLASH NEWS
Home   >  Kerala   >  

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിന് ഇടക്കാല ജാമ്യം

Published : 17th July 2017 | Posted By: mi.ptk

കൊച്ചി: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാലം ജാമ്യം അനുവദിച്ചു. സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെയാണ് കോടതി  ഉപാധികളോടെ ഇടക്കാല ജാമ്യം നല്‍കിയത്. സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.
മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ അഭിമുഖം നല്‍കി എന്ന പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അഭിമുഖം തെറ്റായി വ്യഖ്യാനിക്കുകയായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ സെന്‍കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കേസിന് ആധാരമെന്നും മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ യാതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഹരജയില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ചുമതല സൈബര്‍ സിഐ കെ ആര്‍ ബിജുവിന് കൈമാറുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 153(എ) പ്രകാരമാണ് സെന്‍കുമാറിനെതിരേ കെസെടുത്തത്.
കേരളത്തില്‍ മുസ്‌ലിം ജനനസംഖ്യ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും നൂറുകുട്ടികള്‍ ജനിക്കുമ്പോള്‍ 42 എണ്ണവും ഈ സമുദായത്തില്‍ നിന്നുള്ള കുട്ടികളാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു, തുടങ്ങിയ വിവാദപരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്നു പറയാന്‍ കഴിയില്ലെന്നും സമകാലികം മലയാളം വാരികയിലെ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss