|    Jan 18 Wed, 2017 11:54 pm
FLASH NEWS

മുസ്‌ലിം വനിതാ ജനപ്രതിനിധിയുടെ വീട്ടില്‍ സംഘപരിവാര അക്രമം

Published : 1st March 2016 | Posted By: SMR

മംഗളൂരു: സംഘടിച്ചെത്തിയ നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ മുസ്‌ലിം വനിതാ ജനപ്രതിനിധിയുടെ വീട് വളഞ്ഞു അക്രമിച്ചു. അക്രമത്തില്‍ ജനപ്രതിനിധിയുടെ മാതാപിതാക്കള്‍ക്കും മര്‍ദ്ദനമേറ്റു. ഞായറാഴ്ച രാത്രി പുത്തൂര്‍ താലൂക്കിലെ പള്ളത്തൂര്‍ കുണ്ടാപു ഗ്രാമത്തിലാണ് സംഭവം.
പുത്തൂര്‍ താലൂക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഫൗസിയയുടെ വീട്ടിലാണ് അക്രമണം നടന്നത്. ഇവരുടെ പിതാവ് ആലിക്കുഞ്ഞിയെയും മാതാവ് ബീഫാത്തിമയെയും മര്‍ദ്ദിച്ച അക്രമികള്‍ വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചു. ജനലുകള്‍ തല്ലിത്തകര്‍ത്തു. അക്രമികളില്‍ ചിലര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വാഹനങ്ങളിലെത്തിയാണ് അക്രണം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക