|    Nov 18 Sat, 2017 7:33 pm
FLASH NEWS

മുസ്‌ലിം ലീഗ് നിലപാടില്‍ അമര്‍ഷം : യൂത്ത്‌ലീഗ് ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

Published : 1st November 2017 | Posted By: fsq

 

വാണിമേല്‍: പാര്‍ട്ടി പ്രവര്‍ത്തകരോടും ഒരു പ്രദേശത്തോടും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കാണിക്കുന്ന അവഗണനയില്‍ പ്രതിഷധിച്ച് 27-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രാജിവെച്ചു.പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു. വാണിമേല്‍ പതിനഞ്ചാം വാര്‍ഡിലെ മാമ്പിലാക്കൂല്‍ ശാഖാ കമ്മിറ്റി പിരിച്ചുവിട്ടതായി പ്രസിഡന്റ് ആശിഖ് കുനിയിലും സെക്രട്ടറി മുനീറും അറിയിച്ചു.മാമ്പിലാക്കൂല്‍ ശാഖയോട് പാര്‍ട്ടി നേതൃത്വം അവഗണന തുടരുന്നതായി അവര്‍ പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നിരവധി കാര്യങ്ങള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടും ഒന്നു പോലും നേതൃത്വം അംഗീകരിച്ചിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.കഴിഞ്ഞ ദിവസം രാവിലെ സി പി എം പ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും ബോംബ് പൊട്ടിയിട്ടും അതില്‍ പ്രതിഷോധിക്കാനോ അന്വഷണം ആവശ്യപ്പെടാനോ നേതൃത്വം തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.നേതൃത്വം വര്‍ഷങ്ങളായി തങ്ങളെ അവഗണിക്കുന്ന സാഹചര്യത്തിന്‍ ഇനിയും പാര്‍ട്ടിയില്‍ തുടരുന്നതില്‍ താത്പര്യമില്ലാത്തതിനാലാണ് 27 പ്രവര്‍ത്തകരും രാജിവെച്ച് ശാഖാ കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ആശിഖ് കെ പറഞ്ഞു. മറ്റൊരു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക