|    Jul 22 Sun, 2018 4:29 pm
FLASH NEWS

മുസ്‌ലിം ലീഗ് എക്‌സൈസ് ഓഫിസ് മാര്‍ച്ച് നടത്തി

Published : 12th September 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: സ്ഥാന സര്‍ക്കാരിന്റെ മദ്യ വ്യാപന നയത്തിനെതിരെ മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റികളുടെയും തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് ആശുപത്രിപ്പടിയില്‍ നിന്നാരംഭിച്ച് കോടതിപ്പടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു. ദേശീയപാതിയില്‍ മാര്‍ച്ച് തടയാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സിദ്ദീഖ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ കല്ലടി അബൂബക്കര്‍,റഷീദ് ആലായന്‍,എംഎസ്്് അലവി,ടിഎസലാം,സലാം തറയില്‍,യൂസഫ് പാലക്കല്‍,ഗഫൂര്‍ കോല്‍ക്കളത്തില്‍,കറൂക്കില്‍ മുഹമ്മദാലി, എംകുഞ്ഞിമുഹമ്മദ് എംമമ്മദ് ഹാജി, കെ.ആലിപ്പു ഹാജി,അച്ചിപ്ര മൊയ്തു, ടികെമരക്കാര്‍,എംപിഎ ബക്കര്‍,ഹുസൈന്‍ കോളശ്ശേരി,റഷീദ് മുത്തനില്‍,ഹമീദ് കൊമ്പത്ത്,സി.ഷഫീഖ് റഹ്മാന്‍,നാസര്‍ പുളിക്കല്‍, എംകെ ബക്കര്‍,തച്ചമ്പറ്റ ഹംസ,ആലായന്‍ മുഹമ്മദാലി,സിപിഅലവി ,എന്‍സൈതലവി, കെ.ഹംസപ്പ,യൂസഫ് കല്ലടി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss