|    Sep 23 Sat, 2017 1:07 pm
FLASH NEWS

മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു; അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

Published : 12th July 2016 | Posted By: SMR

കാസര്‍കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് ലീഗിനെതിരെ ഉയര്‍ന്ന ആക്ഷേപത്തെ തുടര്‍ന്ന് ഉദുമ മണ്ഡലം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടു.
ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള ചെമനാട്, മുളിയാര്‍ പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിയായിരുന്ന കെ സുധാകരന്‍ സിപിഎമ്മിലെ കെ കുഞ്ഞിരാമനോട് 350 0ഓളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്.
ഇത് ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ലീഗ് ജില്ലാ കമ്മിറ്റി മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
എം എസ് മുഹമ്മദ് കുഞ്ഞി പ്രസിഡന്റും ജലീല്‍ കോയ ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയെയാണ് പിരിച്ചുവിട്ടത്.
ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ കല്ലട്ര ചെയര്‍മാനും മുളിയാര്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ ബി ശാഫിയെ കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
കല്ലട്ര മാഹിന്‍ ഹാജി, എം എസ് മുഹമ്മദ് കുഞ്ഞി, കെ ഇ എ ബക്കര്‍, ജലീല്‍ കോയ, കെ എ അബ്ദുല്ല ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, പി എ അബൂബക്കര്‍ ഹാജി, കെ ബി എം ശരീഫ് കാപ്പില്‍, സി എച്ച് അഷ്‌റഫ് ഹാജി, ഹാജി അബ്ദുല്ല ഹുസയ്ന്‍, ഹമീദ് മാങ്ങാട്, തൊട്ടി സാലിഹ് ഹാജി, ശറഫുദ്ദീന്‍ കുണിയ, അബ്ദുല്‍ ഖാദര്‍ ഹാജി, അബദുല്‍ ഹമീദ്, ഖാലിദ് ബെള്ളിപ്പാടി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, സത്താര്‍ മുക്കുന്നോത്ത്, ഹനീഫ് കുന്നില്‍, മുസ്തഫ പാറപ്പള്ളി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ (അംഗങ്ങള്‍).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക