|    May 26 Fri, 2017 1:56 am
FLASH NEWS

മുസ്‌ലിം ലീഗ് ആക്രമണം: സാന്ത്വനവുമായി എസ്ഡിപിഐ നേതാക്കള്‍

Published : 13th August 2016 | Posted By: SMR

കുറ്റിയാടി: വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ട വിവിധ വീടുകള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രമുഖ സുന്നി പണ്ഡിതന്‍ പുലക്കുന്നത്ത് കുഞ്ഞബ്ദുല്ല മുസ്‌ല്യാരുടെ മകളും, ലീഗ് അനുഭാവിയുമായ മഠത്തില്‍ മൈമൂനത്തിന്റെ വീട്ടിലാണ് ആദ്യം നേതാക്കളെത്തിയത്.  തന്റെ മൂത്ത മകന്‍ മുഹ്‌സിന്‍ എസ്ഡിപിഐ പ്രവര്‍ത്തകനായതിനാലാണ് ലീഗുകാര്‍ തന്റെ വീടു കത്തിച്ചതെന്ന് അവര്‍ പറഞ്ഞു.  മുസ്‌ലിം ലീഗ് അനുഭാവികളായ നടുപുത്തലത്ത് അമ്മദ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ് എന്നിവരുടെ വീടുകളും സന്ദര്‍ശിച്ച നേതാക്കള്‍ കാക്കുനിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ചരളില്‍ അബ്ദുസലാമിന്റെ വീടു സന്ദര്‍ശിക്കുന്നത് തടയാന്‍ ലീഗ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയത് സംഘര്‍ഷാവസ്ഥയ്ക്കു കാരണമായെങ്കിലും കുറ്റിയാടി എസ് ഐ സായൂജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെ തടയുകയായിരുന്നു. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സന്ദര്‍ശനത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു.  മഹല്ലുകളില്‍ നിന്ന് എസ്ഡി പിഐ പ്രവര്‍ത്തകരെ ബഹിഷ്‌ക്കരിക്കാനും ഊരുവിലക്കേര്‍പ്പെടുത്താനുമുള്ള കുല്‍ സിത ശ്രമങ്ങള്‍ക്കെതിരേ നിയമനടപിടിയുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു. ജില്ലാ ഖജാഞ്ചി മുസ്തഫ പാലേരി, കുട്ട്യാലി, മണ്ഡലം ജോ. സെക്രടറി റഷീദ് ഉമരി, ഹമീദ് കടിയങ്ങാട് എന്നിവരും സംഘത്തിലുണ്ടായിരു ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day