|    Jul 23 Mon, 2018 2:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുസ്‌ലിം രാഷ്ട്രങ്ങള്‍ റോഹിന്‍ഗ്യകളെ സഹായിക്കണം: ഉര്‍ദുഗാന്‍

Published : 11th September 2017 | Posted By: fsq

അസ്താന: മ്യാന്‍മറില്‍ കടുത്ത പീഡനങ്ങളനുഭവിക്കുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും സഹായിക്കണമെന്ന് മുസ്‌ലിം രാഷ്ട്രങ്ങളോട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആഹ്വാനം. റോഹിന്‍ഗ്യകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്നും കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒഐസി) ഉച്ചകോടിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തുര്‍ക്കി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മ്യാന്‍മറില്‍ നിന്നു വരുന്ന റോഹിന്‍ഗ്യകളെ സഹായിക്കാനുള്ള തങ്ങളുടെ നിര്‍ദേശം ബംഗ്ലാദേശ് അംഗീകരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഹിന്‍ഗ്യകള്‍ക്കു നേരെയുള്ള ക്രൂരത അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സംഘടനകളും മുസ്‌ലിം രാഷ്ട്രങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുമെന്ന് ഉര്‍ദുഗാന്‍ നേരത്തേ പറഞ്ഞിരുന്നു. റോഹിന്‍ഗ്യന്‍ വംശഹത്യയെ അനുകൂലിക്കുന്ന നൊേബല്‍ സമാധാന പുരസ്‌കാര ജേത്രി കൂടിയായ മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss