|    Oct 18 Wed, 2017 2:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കരുത്; ഹോട്ടലുകള്‍ക്ക് നിര്‍ദേശം

Published : 31st August 2016 | Posted By: SMR

ബെയ്ജിങ്: മുസ്‌ലിം ഭൂരിപക്ഷമുള്ള അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ സ്വീകരിക്കരുതെന്ന് ചൈനയിലെ ഹോട്ടലുകള്‍ക്കു പോലിസ് നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ട്. തെക്കന്‍ നഗരമായ ഗുവാന്‍ഷുവിലെ ഹോട്ടലുകള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് ലഭിച്ചതായി ഹോട്ടലുടമകള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് നോട്ടീസ് ലഭിച്ചത്.
പാകിസ്താന്‍, സിറിയ, ഇറാഖ്, തുര്‍ക്കി, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. എന്നാല്‍, അതേക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. പക്ഷേ, ചില ഹോട്ടലുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സപ്തംബര്‍ 10 വരെ വിലക്കു തുടരാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്നും വിലക്കിന്റെ കാരണം പോലിസ് വ്യക്തമാക്കിയിട്ടില്ലെന്നും ഹോട്ടലുടമകള്‍ പറഞ്ഞു. വന്‍കിട ഹോട്ടലുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
സപ്തംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും സൂചനയുണ്ട്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുള്‍പ്പെടെയുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആക്രമണസാധ്യത കണക്കിലെടുത്താണ് പോലിസിന്റെ നിര്‍ദേശമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹാങ്ഷുവിലാണ് ഉച്ചകോടി നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക