|    Jun 25 Mon, 2018 10:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മുസ്‌ലിം യൂത്ത്‌ലീഗ് തെക്കന്‍ കേരളത്തിലെ മൂന്നു ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Published : 4th August 2017 | Posted By: fsq

ടി എസ്  നിസാമുദ്ദീന്‍

ഇടുക്കി: രൂക്ഷമായ വിഭാഗീയതയില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രവര്‍ത്തക സംഗമങ്ങള്‍ പൊളിഞ്ഞതിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത്‌ലീഗ് തെക്ക ന്‍ കേരളത്തിലെ മൂന്നു ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗമാണ് ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. ഈ മൂന്നു ജില്ലകളിലും നേതൃസ്ഥാനങ്ങളെ ചൊല്ലി മാസങ്ങളായി വടംവലി നടക്കുകയായിരുന്നു. ജില്ലാ നേതൃത്വങ്ങള്‍ തയ്യാറാക്കിയ പാനലുകള്‍ തള്ളി മുസ്‌ലിംലീഗിലെ ഒരു വിഭാഗം നേതാക്കള്‍ തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവരെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിച്ചതോടെയാണ് വിഭാഗീയത രൂക്ഷമായത്. ഇടുക്കി ജില്ലയില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലീം ഗ്രൂപ്പ് ആധിപത്യം സ്ഥാപിച്ചതിനെതിരേ ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍ വിഭാഗം രംഗത്തുവന്നിരുന്നു. ഇവരെ ഒതുക്കാന്‍ നിലവിലെ യൂത്ത്‌ലീഗ് നേതൃത്വം തക്കംപാര്‍ത്തിരുന്ന സമയത്താണ് യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മണ്ഡലംതല പര്യടനം ജില്ലയില്‍ പ്രവേശിച്ചത്. കടുത്ത വിഭാഗീയത മൂലം ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളില്‍ യൂത്ത്‌ലീഗിന്റെ പരിപാടി സംഘടിപ്പിക്കാനായില്ല. ഇതോടെ, സംസ്ഥാന പ്രോഗ്രാം അട്ടിമറിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം വിമതവിഭാഗത്തിലെ നാലു ജില്ലാ നേതാക്കളെ യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നീക്കം ചെയ്തു. ജില്ലാ ഖജാഞ്ചി സി എം അ ന്‍സാര്‍, വൈസ് പ്രസിഡന്റുമാരായ അനസ് ഇബ്രാഹീം, ഫൈസല്‍ കിണറ്റിങ്കര, സെക്രട്ടറി അര്‍ഷദ് ഇബ്രാഹീം എന്നിവരെയാണ് തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റിയത്. ഇതിനു ചുക്കാന്‍ പിടിച്ചത് ടി എം സലീം വിഭാഗമാണെന്നു കാട്ടി ഇവര്‍ മേല്‍ഘടകങ്ങൡ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ ‘ഇന്ത്യ ആരുടേത്’ എന്ന പ്രമേയത്തില്‍ എറണാകുളത്ത് മുസ്‌ലിം യൂത്ത്‌ലീഗ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി നടത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തക സംഗമത്തിന്റെ തെക്കന്‍ മേഖലാതല പരിപാടികളുടെ അവലോകന യോഗത്തിലാണ് വിഭാഗീയത ചര്‍ച്ചയായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss