|    Oct 18 Thu, 2018 10:18 am
FLASH NEWS
Home   >  National   >  

മുസ്‌ലിം യുവാവ് മതംമാറി ഹിന്ദു യുവതിയെ വിവാഹം കഴിച്ചു

Published : 5th September 2017 | Posted By: shins

മംഗളൂരു: കാമുകിയായ ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ മുസ്‌ലിം യുവാവ് മതംമാറി. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് (28) ആണ് മതം മാറി ഹിന്ദു യുവതിയെ വിവാഹം ചെയ്തത്. ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിജയലക്ഷ്മിയാണ് (21) നദഫിന് വധുവായത്. നദഫിന്റെ പേര് പ്രതാപ് എന്നു മാറ്റുകയും ചെയ്തിട്ടുണ്ട്.
നദഫിന്റെയും വിജയലക്ഷ്മിയുടെയും വിവാഹത്തിന് ശ്രീരാമ സേനയുടെ ദേശീയ പ്രസിഡണ്ട് പ്രമോദ് മുത്തലിക്കാണ് കാര്‍മികത്വം വഹിച്ചത്. നദഫും വിജയലക്ഷ്മിയും അഞ്ചു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ എതിരായതിനാല്‍ വിവാഹം നീണ്ടു പോവുകയായിരുന്നു. വിവാഹത്തിന് വേദിയൊരുക്കിയത് ഹിന്ദു മഹാ സഭയാണ്. കന്നട പക്ഷ സംസ്ഥാന പ്രസിഡണ്ട് പുരുഷോത്തം, ബജ്‌റംഗ്ദള്‍ ജില്ല കണ്‍വീനര്‍ തുടുകുരു മഞ്ചു, വിഎച്ച്പി നേതാവ് യോഗിഷ് രാജ് അര്‍സ് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss