|    Jul 17 Tue, 2018 9:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസ്‌ലിം യുവാവിനൊപ്പം ചായകുടിച്ച പെണ്‍കുട്ടിക്ക് മര്‍ദനം

Published : 23rd September 2017 | Posted By: fsq

 

അലിഗഡ്: മുസ്‌ലിം സുഹൃത്തിനോടൊപ്പം ചായ കുടിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മുഖത്തടിച്ച് ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ്. ബിജെപിയുടെ അലിഗഡ് നഗരസഭാ കണ്‍വീനര്‍ സംഗീതാ വര്‍ഷ്‌നി പെണ്‍കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പൊതുസ്ഥലത്ത്  അശ്ലീലം കാണിച്ചെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലയച്ചു. ഹിന്ദുവാര്, മുസ്‌ലിമാര് എന്നു നിനക്ക് തിരിച്ചറിയാനാവില്ലേ എന്നു ചോദിച്ചാണ് വര്‍ഷ്‌നി പെണ്‍കുട്ടിയെ തല്ലുന്നത്. സംഭവസ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ പിതാവ് പ്രശ്‌നത്തിന് ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തനിക്ക് മുസ്‌ലിംകളുമായി യാതൊരു പ്രശ്‌നമില്ലെന്നും എന്നാല്‍, ഇവര്‍ പെണ്‍കുട്ടികളെ വശീകരിക്കുന്ന നയത്തിനെതിരാണെന്നുമാണ് വര്‍ഷ്‌നി പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss