|    Nov 25 Sat, 2017 5:45 am
FLASH NEWS
Home   >  National   >  

മുസ്‌ലിം യുവാവിനെ മര്‍ദിച്ച ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു: പോലീസുകാര്‍ക്കെതിരേ ആക്രമണം

Published : 1st November 2017 | Posted By: shins

കല്‍ബുര്‍ഗി: മുസ്‌ലിം യുവാവിനെ മര്‍ദിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ശ്രീരാമസേന നേതാവ് സിദ്ധലിംഗസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനു പിന്നാലെ മേഖലയില്‍ സംഘര്‍ഷം. നിസാമുദ്ദീന്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശ്രീരാമസേനാ നേതാവിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 14നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുവരെ സ്വാമി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയതോടെ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. അറസ്റ്റ് ചെയ്തതിനു പിന്നാലെ ഏഴോളം വാഹനങ്ങളിലായെത്തിയ ശ്രീരാമസേനക്കാര്‍ പോലീസ് സ്‌റ്റേഷന്‍ വളയുകയും പോലീസുകാരെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസുകാര്‍ക്കെതിരേ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. പ്രതിയുമായി പോവുകയായിരുന്ന പോലീസ് വാഹനം മറ്റൊരു സംഘം തടഞ്ഞുനിര്‍ത്തുകയും പോലീസുകാര്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക