|    Jan 16 Tue, 2018 11:22 pm
FLASH NEWS
Home   >  National   >  

മുസ്‌ലിം യുവാവിനെ നഗ്‌നനാക്കി മര്‍ദിച്ചു

Published : 13th October 2017 | Posted By: shadina sdna


ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്ര നഗരത്തിലാണ് സംഭവം. വിവാഹിതയായ സ്ത്രീയോടൊപ്പം ഹോട്ടലില്‍ കണ്ടെന്നതിന്റെ പേരില്‍ 25 കാരനായ മുസ്‌ലിം യുവാവിനെയാണ് ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്. ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു സംഘത്തിന്റെ അക്രമണം.  ജാലോര്‍ ജില്ലയിലെ തെഹ്‌സില്‍ സാലിയ സ്വദേശിയായ പഹദു ഖാനെയാണ് ആള്‍ക്കൂട്ടം നഗ്‌നനാക്കി മര്‍ദിച്ചത്.
പഹ്ദു ഖാന്‍ ജോലി ചെയ്യുന്ന ഗാരേജ് ഉടമയുടെ ഭാര്യയോടൊപ്പം ഹോട്ടലില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു സംഘം യുവാവിനെ മര്‍ദിച്ചതെന്ന് ഡിഎന്‍എ റിപോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day