|    Jul 25 Tue, 2017 8:22 pm
FLASH NEWS
Home   >  News now   >  

മുസ്‌ലിം യുവാക്കളെ ‘നേര്‍വഴിക്ക്’ നയിക്കാന്‍ ആര്‍എസ്എസ്

Published : 13th July 2016 | Posted By: sdq

rss-4_647_102415080947

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം യുവാക്കളെ ‘നേര്‍വഴിക്ക്’ നയിക്കാന്‍ സംഘപരിവാര സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. ആര്‍എസ്സ്സിന്റെ പോഷക സംഘടനയും രാജ്യത്ത് നടന്ന നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതിയുമായ ഇന്ദ്രേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന സംഘടനയുമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് (എംആര്‍എം) പുതിയ ഉദ്യമവുമായി രംഗത്തെത്തിയത് കൗതുകമായിട്ടുണ്ട്.
മുസ്ലിം യുവാക്കള്‍ ഐഎസ് പോലെയുള്ള സംഘടനകളില്‍ ചേരുന്നത് തടയുകഎന്നതാണ് രാഷ്ട്രീയ മഞ്ച് ലക്ഷ്യമിടുന്നതെന്നും ഇതിനായി തീവ്രവാദ വിരുദ്ധ മുന്നണി രൂപീകരിക്കുമെന്നും എംആര്‍എം പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. രാജ്യത്തെ മുസ്ലിം യുവാക്കളെ ദേശീയ പ്രവര്‍ത്തനുങ്ങളിലേക്ക് വഴിക്കാട്ടാന്‍ സഹായിക്കുകയാണത്രെ സംഘടനയുടെ ലക്ഷ്യം. തീവ്രവാദ വിരുദ്ധ മുന്നണി രണ്ടു മാസത്തിനകം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക