|    Aug 23 Wed, 2017 1:47 pm
FLASH NEWS

മുസ്‌ലിം മത പണ്ഡിത യോഗം നടത്തി ; പരസ്പര സഹവര്‍ത്തിത്വത്തിന് കൈകോര്‍ക്കണമെന്ന് ആഹ്വാനം

Published : 2nd August 2017 | Posted By: fsq

 

ഈരാറ്റുപേട്ട: സമൂഹത്തില്‍ മതേതര മൂല്യങ്ങള്‍  ഉയര്‍ത്തിപ്പിടിക്കുകയും അവനവന്റെ വിശ്വാസത്തെ പരസ്പരം ബഹുമാനിക്കുകയും ചെയ്ത് പരസ്പരം സഹവര്‍ത്തിത്വത്തിനായി പൊതു സമൂഹം കൈ കോര്‍ക്കണമെന്ന് മുസ്‌ലിം മത പണ്ഡിത യോഗം. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട ബറക്കാത്ത് മഹലില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്‌ലിം മത പണ്ഡിതരും മഹല്ല് ഭാരവാഹികളും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു. ഫാഷിസവും വര്‍ഗീയതയും ഔദ്യോഗികവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ന്യൂനപക്ഷങ്ങള്‍ കടുത്ത അരക്ഷിതത്വം നേരിടുകയും ചെയ്യുമ്പോള്‍ സമുദായത്തിനുള്ളിലും സഹോദര സമുദായങ്ങള്‍ക്കിടയിലും ഐക്യബോധവും യോജിപ്പിന്റെ പാതയും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഐക്യ ശ്രമങ്ങള്‍ക്കും നവോഥാന മുന്നേറ്റങ്ങള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. ഫൈസല്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇമാം നദീര്‍മൗലവി (പുത്തന്‍പള്ളി), ഇസ്മായില്‍ മൗലവി (നൈനാര്‍പള്ളി) സുബൈര്‍ മൗലവി (മുഹ്‌യുദ്ദീന്‍പള്ളി), പി ഇ മുഹമ്മദ് സക്കീര്‍, മുഹമ്മദ് ഷെഫീഖ്, കെ കെ സാലി (മഹല്ല് ഭാരവാഹികള്‍), നിയാസ് മൗലവി (ദക്ഷിണകേരളാ), സുഹൈല്‍ വാഫി (സമസ്ത), അസ്ഹര്‍ ഫാറൂഖി, ഹാരിസ് സലാഹി (കെഎന്‍എം), അഷ്‌റഫ് അസ്ഹരി, കെ കെ ഷെരീഫ് (ജമാഅത്തെ ഇസ്‌ലാമി) കെ ഇ പരീത് (എംഇഎസ്.), ഹാറൂണ്‍ (വിസ്ഡം) സഅ്ദ് മൗലവി (സമസ്ത എ പി) അബുശമ്മാസ് മൗലവി, ഇബ്രാഹിംകുട്ടി മൗലവി, ഉനൈസ് മൗലവി, ഹാശിര്‍നദ്‌വി, പി കെ ഫിറോസ്, പി എം ഷെരീഫ്, കെ എ മാഹിന്‍, അനീസ് ബഡായി, അജി കൊറ്റമ്പടം (മുസ്‌ലിം ലീഗ്) സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക