|    May 26 Fri, 2017 1:36 am
FLASH NEWS

മുസ്‌ലിം മതപണ്ഡിതനും സഹായിയും കൊല്ലപ്പെട്ടു

Published : 14th August 2016 | Posted By: mi.ptk

Imam

ന്യൂയോര്‍ക്ക്: നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന മുസ് ലിം മതപണ്ഡിതനും സഹായിയും വെടിയേറ്റ് മരിച്ചു.ഇമാം മൗലാന അകോന്‍ജി(55),സഹായി താരാ ഉദ്ദീന്‍(64)എന്നിവരാണ് കൊല്ലപ്പെട്ടത്.
നിസ്‌കാരത്തിന് ശേഷം അല്‍ ഫുര്‍ക്വാന്‍ പള്ളിയില്‍ നിന്നും വരുമ്പോള്‍ പുറകിലൂടെ എത്തിയ അക്രമി വെടിവെക്കുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് വെടിയേറ്റത്. സംഭവത്തിന് ശേഷം തോക്കുമായി ഒരാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day