|    Dec 17 Mon, 2018 10:37 am
FLASH NEWS
Home   >  News Today   >  

മുസ്‌ലിം പള്ളികള്‍ക്കു മുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്നു ചൈന

Published : 23rd May 2018 | Posted By: sruthi srt

ബെയ്ജിങ്: ദേശീയവികാരം പ്രോല്‍സാഹിപ്പിക്കുന്നതിനു മുസ്‌ലിം പള്ളികള്‍ക്കു മുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്നു ചൈന. സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചൈന ഇസ്‌ലാമിക് അസോസിയേഷന്‍ കഴിഞ്ഞ ആഴ്ചയാണു പള്ളി ഇമാമുമാര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പള്ളികളില്‍ നല്ല കാഴ്ച ലഭിക്കുന്ന ഭാഗത്ത് അഞ്ചു നക്ഷത്രങ്ങളോടു കൂടിയ ചുവന്നപതാക ഉയര്‍ത്തണമെന്നാണു നിര്‍ദേശം.ദേശീയ പതാക ഉയര്‍ത്തുന്നതു മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ദേശീയബോധം വളര്‍ത്താന്‍ സഹായിക്കുമെന്നും ദേശീയ ആശയങ്ങളെ കൂടുതല്‍ ശക്തിപ്പെടു—ത്തുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പള്ളിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇസ്്‌ലാമിക പ്രഭാഷണങ്ങളില്‍ വിശ്വാസികള്‍ക്ക് ഇതു വിശദീകരിച്ചു നല്‍കണമെന്നും നിര്‍ദേശത്തിലുള്ളതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ഇസ്‌ലാംമത വിശ്വാസികളെ തങ്ങളുടെ സ്വാധീനത്തിലും നിയന്ത്രണ—ത്തിലുമാക്കാനുള്ള നീക്കമെന്നാണു വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss