|    Mar 23 Thu, 2017 6:01 am
FLASH NEWS

മുസ്‌ലിം നേതാക്കള്‍ക്കെതിരായ കേന്ദ്രനീക്കത്തിനെതിരേ പ്രതിഷേധമിരമ്പി

Published : 10th July 2016 | Posted By: SMR

കണ്ണൂര്‍: മുസ്‌ലിം നേതാക്കളെ പിശാചുവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് നീക്കത്തിനെതിരേ നാടെങ്ങും വ്യാപകപ്രതിഷേധം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി ജില്ലയില്‍ ഏരിയാതലങ്ങളില്‍ പ്രകടനം നടന്നു. ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനും അസദുദ്ദീന്‍ ഉവൈസിക്കും ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുള്ള പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
കണ്ണൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ പ്രകടനത്തിനു ഡിവിഷന്‍ പ്രസിഡന്റ് കെ ഫവാസ്, ബി ഹാഷിം, വി സാജിദ് നേതൃത്വം നല്‍കി. കണ്ണൂര്‍ സിറ്റിയില്‍ സി ഫൈസല്‍, ജാസര്‍ നേതൃത്വം നല്‍കി. തയ്യിലില്‍ എ ഫൈസ ല്‍, ജംഷീദ് എന്നിവരും ചാലാട്ട് റാഷിദ്, ജനീസ് എന്നിവരും കക്കാട് സജീര്‍, റാസിഖ് എന്നിവരും നേതൃത്വം നല്‍കി.
ഇരിട്ടിയില്‍ ഡിവിഷന്‍ പ്രസിഡന്റ് അസീസ് മൗലവി, സെക്രട്ടറി ഫയാസ് പുന്നാട്, കെ വി ഖലീല്‍, റിയാസ്, അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കി. കണ്ണപുരം ഏരിയാ കമ്മിറ്റി പാപ്പിനിശ്ശേരി ഹാജി റോഡില്‍ നടത്തിയ പ്രകടനത്തിനു ജില്ലാ സെക്രട്ടറി പി കെ താഹ തങ്ങള്‍, ഡിവിഷന്‍ പ്രസിഡന്റ് അനസ്, ഏരിയാ പ്രസിഡന്റ് റാഫി നേതൃത്വം നല്‍കി.
മുഴപ്പിലങ്ങാട് ഏരിയാ കമ്മിറ്റി കുളംബസാറില്‍ നടത്തിയ പ്രകടനത്തിനു പ്രസിഡന്റ് യു എം അഫ്‌സര്‍, മുഹമ്മദ്, ഫാസില്‍ നേതൃത്വം നല്‍കി.

(Visited 44 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക