|    Oct 23 Tue, 2018 2:50 pm
FLASH NEWS
Home   >  Kerala   >  

മുസ്‌ലിം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു പാകിസ്താനാവുമെന്ന് ഗിരിരാജ്‌സിങ്

Published : 13th May 2017 | Posted By: shins

കോട്ടയം: രാജ്യത്തെ മുസ്‌ലിം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ പാക്കിസ്താന്‍ പോലെ മുസ്‌ലിം രാഷ്ട്രമായി മാറുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കോട്ടയം ഏറ്റുമാനൂരിലാണ് ഗിരിരാജ് സിങ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഹിന്ദുമതത്തില്‍ ജനസംഖ്യാനിരക്ക് 2.17 ശതമാനം ആണെങ്കില്‍ മുസ്‌ലിം മതത്തിലെ വര്‍ധനവ് 3.4 ശതമാനമാണെന്നും ഈ നില തുടര്‍ന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ഇസ്‌ലാം രാജ്യത്തെ ഏറ്റവും വലിയ മതമായി മാറുമെന്നും ഗിരിരാജ് സിങ് പറയുന്നു. മുസ്‌ലിം മതത്തിലെ ജനസംഖ്യാ വര്‍ധനവ് രാഷ്ട്രത്തിന് ആപത്താണെന്ന തരത്തിലാണ് മന്ത്രി വിവാദമായ പ്രസ്താവന നടത്തിയത്. ‘ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ ഭാരതമണ്ണില്‍ ഇസ്‌ലാം മതം വേരുറപ്പിക്കു’മെന്നും തുടങ്ങി വര്‍ഗീയ പരാമര്‍ശങ്ങളാണ് ഗിരിരാജ് നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss