|    Oct 23 Mon, 2017 11:46 am
FLASH NEWS

മുസ്‌ലിം ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: നാസറുദ്ദീന്‍ എളമരം

Published : 20th March 2017 | Posted By: fsq

 

കൊടുവള്ളി: ഫാഷിസത്തിനെതിരേ മുസ്‌ലിം ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. കൊടുവള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ജവവും തന്റേടവുമുള്ള നേതൃത്വമാണ് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് വേണ്ടത്. യുപി അടക്കമുള്ള തിരെഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വര്‍ഗീയ നീക്കം വിജയിക്കുന്നത് മുസ്‌ലിംകള്‍ ഭിന്നിച്ച് നില്‍ക്കുന്നത് കൊണ്ടാണ്. ഫാഷിസത്തിന്റെ വളര്‍ച്ചയെക്കുറിച്ച് സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം കൊണ്ട് ഫാഷിസത്തിന്റെ ഇരകള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചതായും രാജ്യത്ത് ഫാഷിസത്തിനെതിരേ മുസ്‌ലിം, ദലിത് ഐക്യനിര രൂപപെടണമെന്നും നാസറുദ്ദീന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സി എ റഊഫ്, ജില്ലാ സെക്രട്ടറി പി നിസാര്‍ അഹമ്മദ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി, ജില്ലാ കമ്മിറ്റിയംഗം അഡ്വ എം എം റഫീഖ്, ടി ബഷീര്‍, സജീര്‍ മാത്തോട്ടം, ഫാഈസ് മുഹമ്മദ്, ഇഖ്ബാല്‍ നരിക്കുനി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക