|    Nov 25 Sat, 2017 7:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതി മാര്‍ച്ച് : മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Published : 8th June 2017 | Posted By: fsq

 

കൊച്ചി: മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട്  മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തു.  കൊച്ചങ്ങാടി സ്വദേശി ഫിറോസ് (31), പനയപ്പിള്ളി സ്വദേശി സിയാദ് (33), പള്ളുരുത്തി സ്വദേശി സിയാദ് (33) എന്നിവരെയാണ് ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്. ഇവരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ. ഹാദിയയുടെ  വിവാഹം അസ്ഥിരപ്പെടുത്തിയ  ഹൈക്കോടതി നടപടി  പുനപ്പരിശോധിക്കണമെന്നും വിധി പ്രസ്താവിച്ച ജഡ്ജിമാരെ  ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു മുസ്‌ലിം ഏകോപന സമിതി മാര്‍ച്ച് നടത്തിയത്. കേസില്‍ ഇതുവരെ 14 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക