|    May 29 Mon, 2017 11:37 am
FLASH NEWS

മുസ്‌ലിം അഭയാര്‍ഥികളെ നിരോധിക്കണമെന്ന് വൈല്‍ഡേര്‍സ്

Published : 27th August 2016 | Posted By: SMR

ആംസ്റ്റര്‍ഡാം: മുസ്‌ലിം അഭയാര്‍ഥികളെ നിരോധിക്കണമെന്ന് നെതര്‍ലന്‍ഡ്‌സിലെ ഇസ്‌ലാം വിരുദ്ധ ഫ്രീഡം പാര്‍ട്ടിയുടെ നേതാവ് ഗീര്‍ത് വൈല്‍ഡേര്‍സ് ആവശ്യപ്പെട്ടു. മാസങ്ങള്‍ നീണ്ട അഭിപ്രായ സര്‍വേയ്ക്കുശേഷം പുറത്തിറക്കിയ ഒരു പേജുള്ള തിരഞ്ഞെടുപ്പു പ്രകടനപത്രികയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കരുതെന്നും നെതര്‍ലന്‍ഡ്‌സ് ഇയു വിടണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്. അടുത്തമാര്‍ച്ചിലാണ് ഇവിടെ അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി ഒരു പ്രധാന പാര്‍ട്ടി പുറത്തിറക്കുന്ന ആദ്യത്തെ പ്രകടനപത്രികയാണിത്.
ഇസ്‌ലാമിക് സ്‌കൂളുകളും പള്ളികളും അടച്ചുപൂട്ടണമെന്നും ഖുര്‍ആന്‍ നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day