|    Mar 29 Wed, 2017 9:00 pm
FLASH NEWS

മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ. ഓഫിസ് കൈയേറാന്‍ ശ്രമിച്ചു

Published : 5th October 2015 | Posted By: RKN

വടകര: അഴിയൂര്‍ പൂഴിത്തലയിലെ എസ്.ഡി.പി.ഐ. ഓഫിസില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൈയേറ്റ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ്  മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഓഫിസില്‍ അവരുടെ പതാക  ഉയര്‍ത്താന്‍ ശ്രമിച്ചത്. ഇലക്ഷന്‍ മുന്നില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ചില ലീഗ് പ്രവര്‍ത്തകരുടെ നീക്കം മുസ്‌ലിംലീഗ് നേതൃത്വം  തള്ളിപ്പറഞ്ഞു.

എന്നാല്‍ കലാപം ഖലീല്‍, ഉവൈസ്, താരീഖ്  എന്നീ പ്രവര്‍ത്തകരാണ് ഓഫിസിനു മുകളില്‍ കയറി കൊടികെട്ടുകയും ഇത് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ ഇവര്‍സ്ഥലം വിട്ടു. അഴിയൂരിനെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കാനുള്ള ചിലരുടെ നീക്കം ഇതിനു പിന്നിലുണ്ടെന്നും ഇത് ജനങ്ങള്‍ തിരച്ചറിയണമെന്നും എസ്.ഡി.പി.ഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day