|    Mar 25 Sat, 2017 9:25 am
FLASH NEWS

മുസ്‌ലിംങ്ങള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ അനുവദിക്കരുത്: ഗിരി രാജ് സിങ്

Published : 21st April 2016 | Posted By: swapna en

girirajsingh

പാട്‌ന:മുസ്‌ലിംങ്ങള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ അനുവദിക്കരുതെന്ന് ബിജെപി എം പി ഗിരിരാജ് സിങ്. രാജ്യത്ത് പുതിയൊരു ജനസംഖ്യാ നയം കൊണ്ടുവരണമെന്നും അതില്‍ ഏവര്‍ക്കും രണ്ട് കുട്ടികള്‍ എന്ന നിര്‍ബന്ധ തീരുമാനം ഉണ്ടാവണമെന്നും അദ്ദേഹം ബീഹാറിലെ ഒരു പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു.
ഇന്ത്യയിലെ ഹിന്ദു പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. പാകിസ്താന്റെ ഭീഷണി നില്‍ക്കുന്നിടത്തോളം കാലം അവര്‍  സുരക്ഷിതരല്ല.മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചുവരികയാണ്. അവരുടെ ജനസംഖ്യ കുറഞ്ഞിട്ടില്ലെങ്കില്‍  പാകിസ്താനിലെ പെണ്‍കുട്ടികളെ പോലെ നമ്മുടെ പെണ്‍കുട്ടികളും പര്‍ദ്ദയില്‍ മൂടപ്പെട്ടിരിക്കും. ബീഹാറില്‍ മുസ്‌ലിം ജനസംഖ്യ ക്രമാധീതമായി വര്‍ധിക്കുന്നവെന്ന് ഗിരിരാജ് ചൂണ്ടികാട്ടി.ഈ സാഹചര്യത്തില്‍ പുതിയ ജനസംഖ്യ നയം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

(Visited 1,004 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക