|    Feb 25 Sun, 2018 5:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസ്‌ലിംകള്‍ക്ക് പ്രവേശന വിലക്ക് അപലപനീയം:പോപുലര്‍ ഫ്രണ്ട്‌

Published : 31st January 2017 | Posted By: fsq

Popular_Front_

ന്യൂഡല്‍ഹി: ഇറാഖ്, ഇറാന്‍, സുദാന്‍, സൊമാലിയ, ലിബിയ, സിറിയ, യമന്‍ എന്നീ മുസ്്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ നടപടി ഭ്രാന്തമായ വംശീയതയെയാണ് വ്യക്തമാക്കുന്നത്. തങ്ങള്‍ നിലകൊള്ളുന്നുവെന്ന് അമേരിക്ക തന്നെ വീമ്പു പറയുന്ന സ്വാതന്ത്ര്യം, സമത്വം, ബഹുസ്വരത എന്നീ തത്വങ്ങളുടെ സമ്പൂര്‍ണ നിരാകരണമാണിത്.യുഎസ് ഇപ്പോള്‍ അടക്കിവാഴുന്ന വെളുത്ത വംശീയവാദികള്‍, തങ്ങള്‍ ഒരു കാലത്ത് യൂറോപ്പില്‍ നിന്നു കുടിയേറിയവരാണെന്ന കാര്യം മറക്കരുത്. വിലക്കേര്‍പ്പെടുത്തിയ ഏഴു രാജ്യങ്ങളും വിദേശനയത്തിന്റെ ഭാഗമായി യുഎസ് സര്‍ക്കാരുകളുടെ തുടര്‍ച്ചയായ കടന്നുകയറ്റങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടതാണെന്നത് ശ്രദ്ധേയമാണ്. ദശലക്ഷങ്ങളെയാണ് ബോംബ് വര്‍ഷിച്ച് കൊലപ്പെടുത്തിയത്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും സാമ്പത്തിക പ്രതിസന്ധിമൂലവും പടിഞ്ഞാറന്‍ സേനയുടെ സൈനിക ഇടപെടല്‍ മൂലവും അഭയാര്‍ഥികളാക്കപ്പെട്ടവരാണ്.നന്മയും മനുഷ്യത്വവുമുള്ള അമേരിക്കയ്ക്കും അതിനു പുറത്തുമുള്ള ജനങ്ങള്‍ ഈ സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരേ രംഗത്തുവന്നത് പ്രതീക്ഷയുയര്‍ത്തുന്നുണ്ട്്. മനുഷ്യത്വവിരുദ്ധമായ തീരുമാനം പിന്‍വലിക്കാന്‍ ട്രംപ് ഭരണത്തോട് സമ്മര്‍ദം ചെലുത്താന്‍ അമേരിക്കന്‍ ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.  പരസ്യമായ അവഹേളനത്തെ ചോദ്യം ചെയ്യാനും തങ്ങളുടെ വിശ്വാസത്തെയും അഭിമാനത്തെയും അപകീര്‍ത്തിപ്പെടുത്തിയ യുഎസ് ഭരണകൂടത്തിനെതിരേ സക്രിയമായ പ്രതികരണം സംഘടിപ്പിക്കാനും മുസ്്‌ലിം ലോകത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss