|    Jun 20 Wed, 2018 7:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുസ്‌ലിംകള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ : ഐക്യദാര്‍ഢ്യവുമായി പ്രമുഖ അമേരിക്കന്‍ വ്യക്തിത്വങ്ങള്‍

Published : 29th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: രാജ്യത്തെ മുസ്‌ലിംകളെ മറ്റ് പൗരന്‍മാരില്‍ നിന്നു വേര്‍തിരിച്ചു ട്രംപ് ഭരണകൂടം രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ മുസ്‌ലിം പട്ടികയില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുമെന്ന് യുഎസിലെ രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖര്‍. ട്രംപ് ഭരണകൂടം അമേരിക്കയിലെ മുസ്‌ലിംകളുടെ ഡാറ്റാബേസ് തയ്യാറാക്കുകയാണെങ്കില്‍ താന്‍ ‘മുസ്‌ലിം’ ആയി അതില്‍ പേര് ചേര്‍ക്കാനുദ്ദേശിക്കുന്നുണ്ടെന്ന് ഹോളിവുഡ് നടി മായിം ബയാലിക് അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരേ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജൂതമത വിശ്വാസിനിയായ താന്‍ ഇത്തരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. മുന്‍ വിദേശകാര്യ സെക്രട്ടറി മാഡ്‌ലെയിന്‍ ഓല്‍ബ്രൈറ്റും സമാന നിലപാട് സ്വീകരിച്ചിട്ടുണ്ട്. കത്തോലിക്കയായി വളര്‍ന്ന താന്‍ എപിസ്‌കോപലിയനായി മാറി. ജൂതകുടുംബമായിരുന്നു തന്റേതെന്നു പിന്നീട് താന്‍ കണ്ടെത്തി. ഇപ്പോള്‍ ഒരു മുസ്‌ലിമായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. 1996-2001 കാലയളവില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്നു ഓല്‍ബ്രൈറ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss