|    Jan 21 Sat, 2017 11:16 pm
FLASH NEWS

മുസ്‌ലിംകള്‍ക്കെതിരായ വേട്ടയാടല്‍ അവസാനിപ്പിക്കണം: എസ്ഡിപിഐ

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: ഭീകരവാദമാരോപിച്ച് സര്‍ക്കാരും ഫാസിസ്റ്റ് ശക്തികളും മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരന്തരം വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ ഇബ്രാഹിംകുട്ടി. കേരളത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ വിദേശത്തേക്ക് കടന്നവരെ ഐഎസ്സുമായി ബന്ധിപ്പിക്കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണം.
സത്യസന്ധമായ അന്വേഷണം നടത്തി ദുരൂഹതനീക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നന്ദാവനം മുസ്‌ലിം അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെയും മതപണ്ഡിതന്മാരുടെയും രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക നേതാക്കളുടെയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം നാമധാരികളുടെ പേരിലും അല്ലാതെയും ലോകത്ത് നടക്കുന്ന എല്ലാ ഭീകരതീവ്രവാദപ്രവര്‍ത്തനങ്ങളെയും ശക്തമായി അപലപിക്കണം.
ലോകം ആദരിക്കുന്ന പണ്ഡിതനും വാഗ്മിയുമായ സാക്കിര്‍ നായ്ക്കിനെ ഐഎസ്സിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ആളായി ചിത്രീകരിക്കുകയും അദ്ദേഹത്തിന്റെ പേരില്‍ കള്ളക്കേസെടുത്ത് ജയിലില്‍ അടയ്ക്കാനും ശ്രമിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തലയ്ക്ക് 50 ലക്ഷം രൂപയും വാഗ്ദാനം ചെയ്യുന്നു. ഇത്തരം ഫാസിസ്റ്റ് ശക്തികളെ നിലയ്ക്കുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. ഇന്ത്യയുടെ പലഭാഗത്തും വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിടാനുള്ള ആസൂത്രിതനീക്കമാണ് നടന്നുവരുന്നത്.
മാട്ടിറച്ചി തിന്നുവെന്നാരോപിച്ച് അടിച്ചുകൊന്ന അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരേ ഇപ്പോള്‍ കള്ളക്കേസെടുക്കുകയാണ്. ഏക സിവില്‍കോഡ് നടപ്പില്‍വരുമെന്ന് പറഞ്ഞ് ഭയപ്പാട് സൃഷ്ടിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ മുസ്‌ലിം സമുദായം ഒത്തൊരുമിച്ച് നില്‍ക്കണമെന്നും തീവ്രവാദമുള്‍പ്പടെയുള്ള കുപ്രചാരണങ്ങള്‍ക്കെതിരേ രംഗത്തുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക