|    Feb 20 Tue, 2018 5:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

‘മുസ്‌ലിംകള്‍ക്കും ഹിലരി അനുകൂലികള്‍ക്കും തോക്ക് വില്‍ക്കില്ല’

Published : 1st November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: മുസ്‌ലിംകള്‍ക്കും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ അനുയായികള്‍ക്കും തോക്കു വില്‍ക്കില്ലെന്ന് യുഎസ് തോക്കുവ്യാപാരി. ഒരു പ്രാദേശിക ദിനപത്രത്തില്‍ അച്ചടിച്ചുവന്ന പരസ്യത്തിലാണ് ഇരുവിഭാഗങ്ങള്‍ക്കും തോക്കുനല്‍കില്ലെന്നും തീവ്രവാദികള്‍ക്ക് തോക്കു നല്‍കാന്‍ താല്‍പര്യമില്ലെന്നുമുള്ള കുറിപ്പോടെ പരസ്യം അച്ചടിച്ചുവന്നത്. ഹിലരി അനുകൂലികള്‍ക്കും മുസ്‌ലിംകള്‍ക്കും തോക്കു വില്‍ക്കില്ലെന്ന് പെന്‍സില്‍വാനിയയിലെ അള്‍ട്ര ഫയര്‍ ആംസ് എന്ന തോക്കുകടയുടെ ഉടമസ്ഥന്‍ പോള്‍ ഷാണ്ട്‌ലറാണ് പരസ്യം ചെയ്തത്.
തീവ്രവാദികള്‍ക്ക് തോക്കു വില്‍ക്കാന്‍ താല്‍പര്യമില്ല, അതുകൊണ്ടാണ് പ്രത്യേക അറിയിപ്പു നല്‍കിയതെന്നും ഷാണ്ട്‌ലര്‍ പറഞ്ഞു. ഹിലരി മുസ്‌ലിംകള്‍ക്ക് രാജ്യത്തെ നല്‍കുകയാണ്. അവര്‍ രാജ്യത്തെയും അമേരിക്കന്‍ ജീവിത രീതിയേയും നശിപ്പിക്കും. മുസ്‌ലിംകള്‍ക്ക് ആയുധം നല്‍കുന്നത് സുരക്ഷിതമല്ല-ഷാണ്ട്‌ലര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss