|    Nov 18 Sat, 2017 4:36 am

മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍തടയാന്‍ ശക്തമായ നടപടി കൈക്കൊള്ളണം: അജ്മല്‍ ഇസ്മാഈല്‍

Published : 11th August 2017 | Posted By: fsq

 

ചെറുപ്പളശ്ശേരി: മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നടപടി കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ചെറുപ്പളശ്ശേരിയില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് ഭീകരതക്കെതിരേയുള്ള പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തെയും നീതിന്യായ സംവിധാനത്തെയും നോക്കുകുത്തികളാക്കി മുസ്‌ലിംകളെയും ദലിതുകളെയും തല്ലി കൊല്ലുന്നത് തടയാന്‍ സാധ്യമല്ലെങ്കില്‍ ഇരകള്‍ക്ക് പ്രതിരോധിക്കാനുള്ള ആയുധം നല്‍കണം. ബിജെപി അധികാരത്തില്‍ വന്ന നാള്‍ മുതല്‍  ഹിന്ദുത്വ ഭീകര സംഘടനകള്‍ കൂട്ടമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു  രാജ്യത്ത് ഗുണ്ടായിസം നടപ്പാക്കുകയാണ്. ജനപ്രതിനിധികളടക്കമുള്ള ബിജെപി നേതാക്കള്‍ വെറുപ്പു പ്രചരിപ്പിക്കുകയും ആക്രമണങ്ങള്‍ക്കു പ്രേരണ നല്‍കുകയും ചെയ്യുന്നു. കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു പകരം അക്രമത്തിനു വിധേയവരായവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അവര്‍ക്കുവേണ്ടി സംസാരിക്കുന്നവര്‍ക്കുമെതിരേ നടപടിയെടുക്കുകയാണ് പോലിസ് ചെയ്യുന്നത്. രാജ്യത്ത് പശു ഭീകരതയുടെ പേരില്‍ സംഘപരിവാര കാപാലികര്‍ 29 മനുഷ്യ ജീവനുകളെയാണ് തെരുവില്‍ അടിച്ചു കൊന്നത്. ഇതില്‍ 29 പേര്‍ മുസ്‌ലിംകളും ബാക്കിയുള്ളവര്‍ ദലിതരുമാണ്. രാജ്യത്തു നടക്കുന്ന ആക്രമണങ്ങളില്‍ മൗനം വെടിഞ്ഞ് അതിനെ അപലപിക്കാനും രാജ്യത്തെ മുസ്‌ലിംകളുടെയും ദലിതുകളുടെയും ജീവനും സമ്പത്തും സംരക്ഷിക്കാന്‍ ശക്തമായ നടപടിയെടുക്കാനും കേന്ദ്ര ഭരണകൂടം മുന്നോട്ടുവരണം. മുസ്‌ലിംകളെ നിന്ദിക്കാനും അക്രമിക്കാനും കൊള്ളയും കൊലയും നടത്താനും ഗോസംരക്ഷണം ഹിന്ദുത്വഗുണ്ടകള്‍ ആയുധമായി ഉപയോഗിക്കുകയാണ്. മാതൃകാപരമായ നിയമനടപടികള്‍ ഇല്ലാത്തതാണ് അക്രമികള്‍ക്ക് കൂടുതല്‍ പ്രചോദനമാവുന്നത്. ഇത്തരം കൊലകള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ പ്രത്യേക നിയമനടപടികള്‍ക്കു സര്‍ക്കാര്‍ തയ്യാറാവണം. പൗരന്റെ ജീവനും സമ്പത്തും സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി അധ്യക്ഷത വഹിച്ചു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ഇ എസ് ഖാജാ ഹുസയ്ന്‍,   ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം അബ്ദുല്‍ മജീദ് ഖാസിമി, എസ്ഡിപിഐ  തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ സിയാദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി അബ്ദുന്നാസര്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് കുറ്റിക്കോട്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അബൂ താഹിര്‍ ,വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, സെക്രട്ടറി അലവി കെ ടി, പ്രോഗ്രാം കണ്‍വീനര്‍ ഷെരീഫ് തൃക്കടീരി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക