|    Jan 23 Mon, 2017 7:51 am
FLASH NEWS

മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസപരിശോധന: നിര്‍ദേശത്തെ ഒബാമ അപലപിച്ചു

Published : 17th July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസപരിശോധന നടത്തണമെന്ന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ ആവശ്യം പ്രസിഡന്റ് ബറാക് ഒബാമ അപലപിച്ചു. ഫ്രാന്‍സിലെ നീസ് ആക്രമണത്തിന്റെ പേരുപറഞ്ഞായിരുന്നു റിപബ്ലിക്കന്‍ നേതാക്കള്‍ വിശ്വാസ പരിശോധനയ്ക്ക് ആവശ്യമുന്നയിച്ചത്. യുഎസിലെ മുസ്‌ലിംകള്‍ ശരീഅത്ത് നിയമത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണോ എന്നു പരിശോധിക്കണമെന്നായിരുന്നു റിപബ്ലിക്കന്‍ നേതാക്കളുടെ ആവശ്യം. ഒരിക്കലും അംഗീകരിക്കാനാവാത്തതും അസഹ്യമായതുമായ ആവശ്യമാണ് റിപബ്ലിക്കന്‍ നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് ഒബാമ പ്രതികരിച്ചു. ഫ്രാന്‍സില്‍ നടന്നതുപോലുള്ള ആക്രമണങ്ങളില്‍ ഇസ്ലാമടക്കം എല്ലാ മതങ്ങളില്‍നിന്നുള്ളവരും കൊല്ലപ്പെടാറുണ്ട്. ഇത്തരം ആക്രമണം നടത്തുന്നവരെ ഒരു പ്രത്യേക മതവുമായി ബന്ധിപ്പിക്കാനാവില്ലെന്നും ഒബാമ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക