|    May 24 Wed, 2017 9:44 am
FLASH NEWS

മുസ്‌ലിംകളെ വേട്ടയാടാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല

Published : 24th July 2016 | Posted By: SMR

കാസര്‍കോട്: സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചിലരെ ചുറ്റിപ്പറ്റി ആരോപിക്കുന്ന ഐഎസ് ബന്ധത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാണാതായവരെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. ഇതിന്റെ പേരില്‍ ചിലര്‍ സംസ്ഥാനത്ത് മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും കുറ്റക്കാരുണ്ടെങ്കില്‍ അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day