|    Sep 26 Wed, 2018 8:56 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുസ്‌ലിംകളുടെ അനധികൃത തടങ്കല്‍; യുഎന്‍ റിപോര്‍ട്ട് ചൈന നിഷേധിച്ചു

Published : 15th August 2018 | Posted By: kasim kzm

വിയന്ന: സിന്‍ചിയാങില്‍ 10 ലക്ഷത്തോളം വൈഗൂര്‍ മുസ്‌ലിംകളെ പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അനധികൃത തടവില്‍ വച്ചിരിക്കുകയാണെന്ന യുഎന്‍ റിപോര്‍ട്ട് ചൈന നിഷേധിച്ചു. സിന്‍ചിയാങിലെ പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍, വിശ്വാസത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ മുസ്‌ലിംകളെ കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാക്കുന്നതായി യുഎന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഭീകരവാത പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് സ്വയം പരിവര്‍ത്തനത്തിന് സാധ്യമാക്കുന്ന തരത്തിലുള്ള അവധിക്കാല വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവുമാണ് നല്‍കുന്നതെന്നുമായിരുന്നു ചൈനീസ് പ്രതിനിധിയുടെ ന്യായീകരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss