|    Feb 21 Wed, 2018 10:57 am
FLASH NEWS

മുസ്്‌ലിം സമുദായത്തോളം പീഡനം അനുഭവിക്കുന്നവര്‍ ഇന്ത്യയിലില്ല: മന്ത്രി എം എം മണി

Published : 16th January 2017 | Posted By: fsq

 

തൊടുപുഴ: മുസ്്‌ലിംകളോളം പീഡനം അനുഭവിക്കുന്ന സമുദായം ഇന്ത്യയിലില്ലെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഏക്കാലത്തേയും സംരക്ഷകര്‍ കമ്യൂണിസ്റ്റ്കാരാണെന്നും മന്ത്രി എംഎം.മണി.മെക്ക (മുസ്ലീം എംപ്ലോയിസ് കള്‍ച്ചറല്‍ അസോസിയേഷന്‍) മധ്യമേഖല സമ്മേളനം കാരിക്കോട് നൈനാര്‍ മസ്ജിദ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഏക്കാലവും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന വിശ്വാസം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല.എന്നാലും തങ്ങളുടെ ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടും നിലപാടും ന്യൂനപക്ഷങ്ങള്‍ക്കനുകൂലമാണ്.ന്യൂനപക്ഷ സംരക്ഷണം വെറുതെ കടലാസില്‍ എഴുതിവെച്ചാല്‍ പോര, പ്രാവര്‍ത്തികമാക്കണം. എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ രാജ്യത്ത് കരിനിയമം ചുമത്തി വിചാരണകൂടാതെ നിരവധി മുസ്ലീം ചെറുപ്പക്കാരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്.ഇതിനെതിരെ പ്രതികരിക്കുന്നത് കമ്യൂണിസ്റ്റ്കാര്‍ മാത്രമാണ്.എന്നാല്‍ ഒരുവിഭാഗം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് വഴുതിപ്പോകുന്നത് തടയേണ്ടതുണ്ട്.അല്ലെങ്കില്‍ സമുദായം വലിയ വില കൊടുക്കേണ്ടിവരുമെന്ന് എം.എം.മണി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നരേന്ദ്രമോദി തകര്‍ത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം. അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു.  ഡോ. എ. ബി. അലിയാര്‍ വിഷയാവതരണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss