|    Nov 15 Thu, 2018 12:59 am
FLASH NEWS

മുസ്്‌ലിം സമുദായം മറ്റുള്ളവര്‍ക്ക് മാതൃകയാവണം: ഹമീദലി ഷിഹാബ് തങ്ങള്‍

Published : 19th May 2017 | Posted By: fsq

 

ചവറ: മുസ്്‌ലിം സമുദായം മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന് പാണക്കാട് ഹമീദലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. പന്മന നെറ്റിയാട് ടൗണ്‍ ജുമാ മസ്ജിദിന്റെ വഖഫ് കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവാലയ നിര്‍മാണത്തില്‍ പങ്കാളിയാകുക എന്നത് മനുഷ്യ ജീവിതത്തില്‍ കിട്ടുന്ന അസുലഭ അവസരമാണ്. ഇസ്്‌ലാം ഇന്ന് ലോക സമൂഹത്തിന്റെ മുന്നില്‍ ഏറെ തെറ്റിധരിപ്പിക്കപ്പെട്ട മതമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. അഞ്ച് നേരം പ്രാര്‍ത്ഥിക്കുന്ന മുസ്്‌ലിം സഹോദരങ്ങള്‍ക്ക് ആരെയും അക്രമിക്കാന്‍ കഴിയില്ല. അവര്‍ എന്നും മനുഷ്യ സ്‌നേഹികള്‍ ആയിരിക്കും. ദൈവവചനങ്ങള്‍ കേട്ടും വിശ്വസിച്ചും കഴിയുകയാണ് വിശ്വാസിയുടെ ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി, ജമാഅത്ത് ഇമാം ഹാഫിസ് അബ്ദുല്‍ ജലീല്‍ നഈമി, ടൈറ്റാനിയം മസ്ജിദ് ഇമാം റിയാസ് ഫൈസി, ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം, കോഞ്ചേരില്‍ ഷംസുദ്ദീന്‍, തല്‍ഹത്ത് ഖാസിമി, ഷംസുദ്ദീന്‍ മുസ്്‌ലിയാര്‍, നൗഫല്‍ തുണ്ടില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss