|    Oct 19 Thu, 2017 2:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസ് ലിം വ്യാപാരിയെ മര്‍ദിച്ച കേസ്;ഒരാള്‍കൂടിഅറസ്റ്റില്‍

Published : 17th July 2017 | Posted By: mi.ptk

ഹിസാര്‍: ഹരിയാനയില്‍ ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ വിസമ്മതിച്ചതിനു മുസ്്‌ലിം വ്യാപാരിയെ മര്‍ദിച്ച കേസില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഹിസാര്‍ ഗാന്ധി കോളനി നിവാസി കപിലിനെയാണ് പഞ്ച്കുലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ എന്ന ആളെ ബുധനാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ബജ്‌രംഗ്്ദള്‍ പ്രവര്‍ത്തകര്‍ വ്യാപാരിയെ മര്‍ദിച്ചത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശിയായ വ്യാപാരി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോവുമ്പോഴാണ് അക്രമത്തിനിരയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക